ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍, തിരൂർ ബ്ലോക്കിലാണ് വെട്ടം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മലയാളത്തിന്റെ ആദ്യാക്ഷരവും, കലയും, സംസ്കാരവും ഉടലെടുത്ത പ്രദേശമായതു കൊണ്ടാവാം ഈ നാട്ടുരാജ്യം നാടിന്റെ വെളിച്ചം എന്ന അര്‍ത്ഥത്തില്‍ “വെട്ടം” എന്ന പേരില്‍ അറിയപ്പെട്ടത് എന്നൊരു അഭിപ്രായം കാണുന്നുണ്ടെങ്കിലും, ആലങ്കാരികപ്രയോഗം എന്നതിനപ്പുറം അതുതന്നയാണോ ഈ സ്ഥലനാമത്തിനു പിന്നിലെ ചരിത്രമെന്നു വ്യക്തമല്ല. ചരിത്രപ്രസിദ്ധമായ വെട്ടത്തു രാജ്യത്ത് സാമൂതിരിയുടെ മേല്‍ക്കോയ്മയ്ക്കു കീഴിൽ ഭരണം നടത്തിയിരുന്നത് വെട്ടത്തു രാജവംശമാണ്. വെട്ടത്തു രാജവംശത്തിലെ അവസാന അനന്തരാവകാശി 1973 മെയ് 24-ന് അന്തരിച്ചതോടെ ഈ രാജവംശം അന്യം നിന്നു പോയി. 1962-ലാണ് വെട്ടം പഞ്ചായത്ത് രൂപീകരിക്കുന്നത്. ഭൂപ്രകൃതിയനുസരിച്ച് വെട്ടം പഞ്ചായത്ത് ഒരു ഉപദ്വീപാണെന്ന് പറയാം.
കൂടുതൽ വായിക്കുക