ഓപറേഷൻ തൂഫാൻ 2.0 - സംസ്ഥാന തല ഉദ്ഘാടനം ലൈവ് സ്ട്രീം
തൂഫാൻ രണ്ടാംഘട്ടം: വെട്ടം ഗ്രാമപഞ്ചായത്തിൽ ജനകീയ സംഗമം
കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ‘തൂഫാൻ’ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി വെട്ടം ഗ്രാമപഞ്ചായത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്, സെക്കീന ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്, സിന്ധു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി, ടി സലിം സ്വാഗതവും കോഡിനേറ്റർ കെ.ഐ നാസർ നന്ദിയും പറഞ്ഞു സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ബൈഷ മനോജ്, അലികുട്ടി വാക്കയിൽ, നുസൈബഭാനു പോലീസ് പ്രതിനിധി എസ്.ഐ. മണികണ്ഠൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, യുവജന-സന്നദ്ധ പ്രവർത്തകൾ. ഹരിത കർമ്മസേന, തൊഴിലാളി സംഘടനകൾ, യുവജന സംഘടനകൾ, വിവിധ ജനകീയ കൂട്ടായ്മകൾ എന്നിവയുടെ പ്രതിനിധികളും പങ്കാളികളായി.
ലഹരിക്കെതിരായ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുകയും ‘നാം നമ്മുടെ നാടിന്റെ കാവലാൾ’ എന്ന സന്ദേശം ജനങ്ങളിലെത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.